Malabar Meat - WrittenTest July 2019

Download Hall Ticketബ്രഹ്മഗിരി  ഡെവലപ്പ്മെന്‍റ്  സൊസൈറ്റി മലബാര്‍  മീറ്റ്  പ്ലാന്‍റിലേക്ക് വിവിധ തസ്തികകളിലേക്കുള്ള നിയമനത്തിനായി  2019 ഏപ്രില്‍ 17നുള്ളില്‍ അപേക്ഷ സമര്‍പ്പിച്ച യോഗ്യരായവര്‍ക്കുള്ള എഴുത്തുപരീക്ഷ 2019 ജൂലൈ 6,7 തിയ്യതികളില്‍ വയനാട് ജില്ലയിലെ മീനങ്ങാടി -54 ലെ സെന്‍റ് ഗ്രിഗോറിയോസ് ടീച്ചേഴ്സ് ട്രെയിനിംഗ്  കോളേജില്‍ വെച്ച് നടത്തുന്നതാണ്. അപേക്ഷയില്‍ രേഖപ്പെടുത്തിയിട്ടുള്ള മൊബൈല്‍ നമ്പറില്‍ ടെക്സ്റ്റ് മെസേജായി പരീക്ഷാ വിവരങ്ങള്‍ ഉദ്യോഗാര്‍ത്ഥികളെ അറിയിക്കുന്നതാണ്.

യോഗ്യരായ അപേക്ഷകര്‍ക്ക്  മൊബൈലില്‍  BRMGRI എന്ന വിലാസത്തിൽ നിന്നും  മെസേജ് ചെയ്ത് തരുന്ന ആക്സസ്‌ കോഡ് (Access Code) ഉപയോഗിച്ച് ഹാള്‍ ടിക്കറ്റ് ജൂലൈ 1-ാം തിയ്യതി മുതല്‍ ബ്രഹ്മഗിരിയുടെ വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് പ്രിന്‍റ് എടുക്കാവുന്നതാണ്. പരീക്ഷകള്‍ സംബന്ധിച്ച നിര്‍ദേശങ്ങള്‍ ഹാള്‍ടിക്കറ്റിനോടൊപ്പം ലഭ്യമായിരിക്കും.

Time Table of Exam. Click here

നിരസിക്കപെട്ട അപേക്ഷകൾ

ഓരോ തസ്തികയ്ക്കും നിശ്ചയിച്ചിട്ടുള്ള വിദ്യാഭ്യാസ യോഗ്യതയെ അടിസ്ഥാനമാക്കിയുള്ളതും പൊതുവിജ്ഞാനം, സമകാലിക വിഷയങ്ങള്‍ എന്നിവ സംബന്ധിച്ച ഒബ്ജക്ടീവ്, ഡിസ്ക്രിപ്റ്റീവ് രീതിയിലുള്ള ചോദ്യങ്ങളാവും പരീക്ഷയില്‍ ഉള്‍ക്കൊള്ളിക്കുക. (ഒ.എം.ആര്‍.രീതി ആയിരിക്കില്ല).

മാനദണ്ഡപ്രകാരമുള്ള വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, സാങ്കേതിക പരിജ്ഞാനം, അപേക്ഷാ ഫീസ് എന്നിവ സംബന്ധിച്ച വിവരങ്ങള്‍ അപേക്ഷയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഉദ്യോഗാര്‍ത്ഥികളെ മാത്രമെ  എഴുത്തുപരീക്ഷയ്ക്കായി പരിഗണിച്ചിട്ടുള്ളത്. നിശ്ചിത യോഗ്യതിയില്ലാത്തവരുടെ അപേക്ഷകള്‍ നിരസിച്ചിട്ടുണ്ട്. നിരസിച്ച അപേക്ഷകര്‍ക്ക് ആ വിവരം കാരണ സഹിതം അപേക്ഷയില്‍ രേഖപ്പെടുത്തിയിട്ടുള്ള മൊബൈല്‍ നമ്പറില്‍ എസ്.എം.എസ്. മുഖേന അറിയിപ്പ് നല്‍കുന്നതാണ്.


മേല്‍ നിഷ്കര്‍ഷിച്ച കാരണങ്ങളാല്‍ നിരസിക്കപ്പെട്ട അപേക്ഷയോടൊപ്പം ഡി.ഡി ആയി സമര്‍പ്പിച്ച അപേക്ഷാ ഫീസ് തിരികെ നല്‍കുന്നതാണ്. ആയതിന് അപേക്ഷകന്‍റെ ഒറിജിനല്‍ തിരിച്ചറിയല്‍ രേഖയും അതിന്‍റെ കോപ്പിയുമായി വന്ന് ബ്രഹ്മഗിരിയുടെ മലവയല്‍ മഞ്ഞാടിയിലുള്ള മലബാര്‍ മീറ്റ് ഓഫീസ്, കല്‍പ്പറ്റ എമിലി റോഡിലുള്ള (സീ മാളിന് സമീപം) ബ്രഹ്മഗിരി പി. ഡബ്ല്യു. എസ്. ഡി. എഫ് ഓഫീസ് എന്നീ ഏതെങ്കിലും ഒരു ഓഫീസില്‍ നിന്ന്  ജൂലായ് 10 മുതല്‍ 15 വരെയുള്ള പ്രവര്‍ത്തിദിവസങ്ങളില്‍ രാവിലെ 10.30 മുതല്‍ 4 മണി വരെയുള്ള സമയങ്ങളില്‍ നേരിട്ട് വന്ന് കൈപ്പറ്റാവുന്നതാണ്. മേല്‍ തിയ്യതിക്കുശേഷമോ, മറ്റ് ഓഫീസുകളില്‍ നിന്നോ പ്രസ്തുത തുക നല്‍കുന്നതല്ല

പരീക്ഷാ സമയക്രമം

ജൂലൈ 6 ന്  രാവിലെ പാക്കിംഗ് സ്റ്റാഫ്, ഡി.ആര്‍.പി. മെക്കാനിക്കല്‍ സ്റ്റാഫ്, അക്കൗണ്ടന്‍റ്, പ്ലംബര്‍ & ഇ.ടി.പി ഓപ്പറേറ്റര്‍, അസി. ജനറല്‍ മാനേജര്‍ എന്നി തസ്തികകളിലേക്കും, ഉച്ചയ്ക്ക് ശേഷം സ്റ്റോര്‍ മാനേജ്മെന്‍റ് & ഡിസ്ട്രിബ്യൂഷന്‍ അസിസ്റ്റന്‍റ്, ഫുഡ് ടെക്നോളജിസ്റ്റ്, അസി. ഫുഡ് ടെക്നോളജിസ്റ്റ്, ഡ്രൈവര്‍, ഇലക്ട്രീഷ്യന്‍, മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ് എന്നീ തസ്തികകളിലേക്കുമാണ് പരീക്ഷ നടത്തുന്നത്.

ജൂലൈ 7 ന്  രാവിലെ സ്റ്റോര്‍ കീപ്പര്‍, പ്രൊഡക്ഷന്‍ സ്റ്റാഫ്, റിട്ടോര്‍ട്ട് പ്രൊസസിംഗ് സ്റ്റാഫ്, മെക്കാനിക്കല്‍ അസിസ്റ്റന്‍റ്, പ്രൊഡക്ഷന്‍ മാനേജര്‍, അസി. പ്രൊഡക്ഷന്‍ മാനേജര്‍,  പി.ആര്‍.ഒ, ഫിനാന്‍സ് ഓഫീസര്‍ എന്നീ തസ്തികകളിലേക്കും, ഉച്ചയ്ക്ക് ശേഷം അസി.എച്ച്.ആര്‍ മാനേജര്‍, എച്ച്.ആര്‍ എക്സിക്യൂട്ടീവ്, ഓഫീസ് അസിസ്റ്റന്‍റ് കം ഡി.ടി.പി.ഓപ്പറേറ്റര്‍,  ക്ലീനിംഗ് സ്റ്റാഫ്, മെക്കാനിക്കല്‍ സൂപ്പര്‍വൈസര്‍, ബോയിലര്‍ ഓപ്പറേറ്റര്‍, അറ്റന്‍ഡര്‍, ബുച്ചര്‍, ഡീബോണിംഗ് & കട്ടിംഗ് സ്റ്റാഫ്, അസി.ബുച്ചര്‍ എന്നി തസ്തികകളിലേക്കുമാണ് പരീക്ഷ നടത്തുക

 

 

 

Brahmagiri Development Society (BDS)